Advertisment

ഭീതി പടര്‍ത്തി ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റ്; യുഎസില്‍ അതീവ ജാഗ്രത

New Update

ന്യൂയോര്‍ക്ക്: അമേരിക്കയുടെ കിഴക്കന്‍ തീരം ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയില്‍. ചുഴലികൊടുങ്കാറ്റിനെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ വ്യാപ്തി എത്രത്തോളമാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഭീതികരമായ അവസ്ഥയാണ് നോര്‍ത്ത് കരോളിനയെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.

Advertisment

publive-image

അപകടത്തിന്റെ തോത് കുറയ്ക്കാനായി വലിയ തോതിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 105 കിലോമീറ്ററിലധികം കാറ്റിന് വേഗതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

നോര്‍ത്ത് കരോളിന മേഖലയില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമെ വിര്‍ജീനിയ സംസ്ഥാനത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലികൊടുങ്കാറ്റ് കാറ്റഗറി നാലില്‍ നിന്ന് കാറ്റഗറി അഞ്ചിലേക്ക് മാറുകയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment