കുവൈത്ത് സിറ്റി : കോവിഡിന്റെ പശ്ചാത്തലത്തിൽ വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തി വെച്ചതിനെ തുടർന്ന്, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് ചാർട്ട് ചെയ്ത വിമാനം ഇന്ന് ഉച്ചയ്ക്ക് യാത്ര തിരിക്കും.
ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ചില സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേയ്ക്ക് മാറ്റിയത്. ജസീറ എയർവേയ്സിന്റെ സഹകരണത്തോടെ ചാർട്ടർ ചെയ്ത വിമാനത്തിൽ 163 യാത്രക്കാരാണുള്ളത്.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുൻഗണന പട്ടിക അനുസരിച്ചാണ് യാത്രക്കാരെ തിരഞ്ഞെടുത്തതെന്നും യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി എന്നും ഫോക് പ്രസിഡന്റ് ബിജു ആന്റണി, ജനറൽ സെക്രട്ടറി സലീം എം. എൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.