Advertisment

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭക്ഷ്യക്കിറ്റുകൾ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭക്ഷ്യക്കിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായി അരിയും 9 ഇന പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

Advertisment