Advertisment

ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വസ്ഥ്യം; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു, മകന്‍ ഗുരുതാരവസ്ഥയില്‍; കഴിച്ചത് ചോറും സാമ്പാറും കാബേജ് കറിയും, 21കാരിയായ മകള്‍ ഭക്ഷണം കഴിക്കാത്തത് രക്ഷയായി; സംഭവത്തില്‍ ദുരൂഹതയേറുന്നു

New Update

കട്ടപ്പന : വിഷം കലര്‍ന്ന ഭക്ഷണം ഉള്ളില്‍ ചെന്ന് സിആര്‍പിഎഫ് ഫോര്‍മാന്‍ കട്ടപ്പന പാറക്കടവ് പാരിക്കല്‍ വീട്ടില്‍ പി.ടി.വര്‍ഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവര്‍ മരിച്ചു. മകന്‍ അരുണ്‍ (24) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരെങ്കിലും കുടുംബത്തിനെ മനപ്പൂര്‍വ്വം ഇല്ലാതാക്കാന്‍ ശ്രമിച്ചതാണോ എന്നാണ് സംശയം.

Advertisment

publive-image

ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മകള്‍ ആഷ്ലി (21) ഭക്ഷണം കഴിച്ചിരുന്നില്ല. വര്‍ഗീസ് ബുധനാഴ്ചയും സാലമ്മ ഇന്നലെ പുലര്‍ച്ചെയുമാണു മരിച്ചത്. ആരെങ്കിലും മനപ്പൂര്‍വ്വം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ എന്നതാണ് സംശയം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവ നിര്‍ണ്ണായകമാകും.

ആഷ്ലിയാണിവരെ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളില്‍ചെന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആവഡി മുത്താപുതുപ്പേട്ടില്‍ താമസിക്കുന്ന കുടുംബത്തെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉച്ചയ്ക്ക് ചോറും സാമ്ബാറും കാബേജ് കറിയും കഴിച്ചതിനുശേഷമാണ് മൂവര്‍ക്കും ഛര്‍ദിയും ശാരീരികാസ്വസ്ഥതകളുമുണ്ടായത്. ആവഡിയിലെ സിആര്‍പിഎഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഗീസിനെയും ഭാര്യയെയും മകനെയും നില വഷളായതോടെയാണ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. ബുധനാഴ്ച വര്‍ഗീസ് മരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാലമ്മ മരിച്ചത്. ചികിത്സയില്‍ക്കഴിയുന്ന അരുണിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഭക്ഷണത്തില്‍നിന്നാണ് വിഷം ഉള്ളില്‍ച്ചെന്നതെന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മുത്താപുതുപ്പേട്ട പൊലീസ് പറഞ്ഞു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം. ആത്മഹത്യാ സാധ്യതയടക്കം മറ്റുവശങ്ങളും പരിശോധിക്കുന്നുണ്ട്.

അരുണ്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ച ശേഷം ഇയാളുടെ മൊഴി എടുക്കും. ഇതോടെ സംഭവത്തിലെ സത്യം പുറത്തു വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

food poison
Advertisment