Advertisment

 യുഎസ് – ചൈന വ്യാപാര തർക്കം അവസാനിക്കുന്നു ?; ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിന് ഒരുങ്ങി അമേരിക്ക ;  25,000 കോടി ഡോളർ വില വരുന്ന ചൈനീസ് ഇറക്കുമതിക്കു 5% അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിങ്ടൻ: ചൈനയുമായി മെച്ചപ്പെട്ട വ്യാപാര കരാറിനായി അമേരിക്ക ഒരുങ്ങുന്നതായി വിദേശ വാർത്ത ഏജൻസികൾ പറഞ്ഞു. ഇതോടെ യുഎസ് – ചൈന വ്യാപാര തർക്കം അവസാനിക്കുന്നതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ചൈനയുമായി വളരെ മെച്ചപ്പെട്ട വ്യാപാര കരാറിലേക്കടുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

Advertisment

publive-image

ഇതേത്തുടർന്ന്, 25,000 കോടി ഡോളർ വില വരുന്ന ചൈനീസ് ഇറക്കുമതിക്കു മേൽ മറ്റന്നാൾ മുതൽ 5% അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറി. കരാറിന്റെ രേഖ ആയിട്ടില്ലെങ്കിലും പൂർണയോജിപ്പിലെത്തിയതായാണ് സൂചന. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇരു രാജ്യങ്ങളും തമ്മിൽ ഒരു മാസത്തിനുള്ളിൽ കരാർ തയാറാക്കാനാവുമെന്നും ചിലെയ‌ിൽ നവംബർ 16ന് നടക്കുന്ന ഏഷ്യ പസിഫിക് ഇക്കണോമിക് കോ–ഓപ്പറേഷൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഒപ്പിടാനായേക്കുമെന്നുമാണ് സൂചന. യുഎസ്– ചൈന കരാറിനായി 6 മാസത്തിലേറെയായി നടന്ന ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

Advertisment