Advertisment

വീട്ടുടമ കേണപേക്ഷിച്ചിട്ടും ആ മരം മുറിക്കാന്‍ ഫോറസ്റ്റ് അധികൃതര്‍ സമ്മതിച്ചില്ല, ഒടുവില്‍, ഭയന്നതുപോലെ അത് വീടിനു മുകളില്‍ വീണ് വീട് തകര്‍ന്നു. ഈ നഷ്ടം ആര് നികത്തും ?

New Update

publive-image

Advertisment

ഇടുക്കി : ഫോറസ്ററ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഒരു വീട് മരം വീണു തകർന്നു. ഈ വീട്ടില്‍ താമസിക്കുന്നവരുടെ ജീവൻ രക്ഷപെട്ടത് പോലും തലനാരിഴക്ക്. ഇടുക്കി വഴത്തോപ്പിലാണ് സംഭവം .

വീടിനു സമീപം ഉള്ള ഈട്ടി മരം മുറിച്ചു മാറ്റുന്നതിന് അനുമതി ആവശ്യപ്പെട്ടു അപേക്ഷ നൽകിയിട്ടുണ്ട് ഒരു വർഷം കഴിഞ്ഞു. എന്നിട്ടും അനുമതി നൽകിയില്ല. മരം മുറിച്ചു മാറ്റേണ്ട അപകടകരമായ സാഹചര്യം ഇല്ല എന്നായിരുന്നു ഫോറസ്ററ് ഉദ്യോഗസ്ഥരുടെ നിലപാട് .

publive-image

ആ മരം വീണാണ് കഴിഞ്ഞ രാത്രി വാഴത്തോപ്പിലുള്ള സജിത്തിന്റെ വീട് തകർന്നു പോയത്. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ഒരു ജീവൻ രക്ഷപെട്ടത്. മരം വീണ സമയത്തു സജിത്ത് ടൗണിൽ സാധനം മേടിക്കാൻ പോയതായിരുന്നു.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമുണ്ടായ ഈ നഷ്ട്ടം അവരിൽ നിന്ന് തന്നെ പിടിക്കേണ്ടതല്ലേ എന്നാണു നാട്ടുകാരുടെ ചോദ്യം.

idukki
Advertisment