Advertisment

89-ാം വയസില്‍ പിതാവായി ഫോര്‍മുല വണ്‍ മുന്‍തലവന്‍; മൂത്തമകള്‍ക്ക് പ്രായം 65

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലണ്ടന്‍: 89ാം വയസ്സില്‍ വീണ്ടും പിതാവായി ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്റ്റോണ്‍. കഴിഞ്ഞ ദിവസമാണ് ബെര്‍ണി എക്ലസ്റ്റോണിന്റെ 44കാരിയായ ഭാര്യ ഫാബിയാന ഫ്‌ളോസി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കോടീശ്വരനായ ബെര്‍ണിയുടെ ആദ്യത്തെ ആണ്‍കുഞ്ഞും മൂന്നാം ഭാര്യയായ ഫാബിയാന ഫ്‌ളോസിയില്‍ പിറക്കുന്ന ആദ്യ കുഞ്ഞുമാണിത്. കുഞ്ഞിന് എയ്സ് എന്ന് പേരിട്ടതായി എക്ലസ്റ്റോണിന്റെ വക്താവ് വ്യക്തമാക്കി.

''ഞങ്ങൾക്കൊരു ആൺ കുഞ്ഞ് പിറന്നു, പേര് എയ്സ്. സന്തോഷമുണ്ട്''- എക്ലസ്റ്റോൺ പറഞ്ഞു. ''സുഖപ്രസവമായിരുന്നു. 25 മിനിറ്റ്കൊണ്ട് എല്ലാം കഴിഞ്ഞു. ദൈവത്തിന് നന്ദി''- ഫാബിയാന കൂട്ടിച്ചേർത്തു.

ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി ബെര്‍ണിക്ക് മൂന്നു പെണ്‍മക്കളാണുള്ളത്. ആദ്യ ഭാര്യ ഇവി ബാംഫോര്‍ഡില്‍ ജനിച്ച മൂത്ത മകള്‍ ദെബോറയ്ക്ക് ഇപ്പോള്‍ 65 വയസ്സുണ്ട്. രണ്ടാം ഭാര്യയായ സ്ലാവിസ റാഡിച്ചില്‍ ജനിച്ച മുപ്പത്താറുകാരിയായ ടമാര, മുപ്പത്തൊന്നുകാരി പെട്ര എന്നിവരാണ് ബെര്‍ണിയുടെ മറ്റു മക്കള്‍.

Advertisment