തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയെ തള്ളാതെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഒരു സീറ്റ് മുതല്‍ മൂന്ന് സീറ്റില്‍ വരെ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
ന്യൂസ് നേഷന്‍ നടത്തിയ സര്‍വെയില്‍ കേരളത്തില്‍ എന്‍ഡിഎ 1 മുതല്‍ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 11 മുതല്‍ 13 വരെ സീറ്റ് കിട്ടുമെന്ന പ്രവചിക്കുന്ന സര്‍വെ എല്‍ഡിഎഫ് നേടുമെന്ന് കണക്ക് കൂട്ടുന്നത് 5 മുതല്‍ 7 സീറ്റ് വരെയാണ്.
ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1സീറ്റുമാണ് ലഭിക്കാനിടയുള്ളത്. ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ പറയുന്നു. ന്യൂസ് എക്സ് നേതാ സര്‍വെയും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റില്‍ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്സ് നേതാ സര്‍വെ ഫലം