Advertisment

കൂടത്തായി കൊലപാതകക്കേസില്‍ ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും ; ജോളിയുടെ രണ്ട് മക്കളുടെയും സിലിയുടെ സഹോദരന്‍ സിജോയുടേയും മൊഴി രേഖപ്പെടുത്തും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കൂടത്തായി: കൂടത്തായി കൊലപാതകക്കേസില്‍ പ്രതി ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. നവംബർ 7 ന് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇതിനായി കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ കോടതിക്ക് മുമ്പാകെ ഹാജരാവാൻ നിർദ്ദേശം നല്‍കി .

Advertisment

publive-image

ഇതോടൊപ്പം ജോളിയുടെ രണ്ട് മക്കളുടെയും സിലിയുടെ സഹോദരന്‍ സിജോയുടേയും മൊഴി രേഖപ്പെടുത്തും. ജോളിയുടെ മക്കളുടെ മൊഴി നവംബർ ഒന്നിനും സിജോയുടെ മൊഴി നവംബർ രണ്ടിനുമാണ് രേഖപ്പെടുത്തുക.

അതിനിടെ ജോളിയെ താമരശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. ആൽഫൈൻ കൊലപാതക കേസിലെ പൊലീസ് കസ്റ്റഡി അപേക്ഷയും സിലി കൊലപാതകത്തിലെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഷാജുവിന്‍റെയും സിലിയുടെയും മകൾ ആൽഫൈന്‍റെ കൊലപാതക കേസില്‍ ഇന്നലെയാണ് ജോളിയെ അറസ്റ്റ് ചെയ്തത്.

Advertisment