Advertisment

കൊട്ടിയൂര്‍ പീഡനം : (ഫാ :) റോബിന്‍ വടക്കുംചേരി ജയിലില്‍ നിന്നിറങ്ങി കുടുംബജീവിതം നയിക്കുമോ ? വിചാരണക്കിടെ കേസില്‍ അട്ടിമറികള്‍ക്ക് സാധ്യത

New Update

publive-image

Advertisment

കണ്ണൂര്‍  : കൊട്ടിയൂര്‍ പീഡന കേസില്‍ വൈദികന്‍ പീഡിപ്പിക്കുകയല്ല, സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നു പെണ്‍കുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചെന്ന അഭ്യൂഹം ശക്തമായതോടെ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി പുറത്തിറങ്ങി കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമോ എന്ന സംശയമാണ് ശക്തമായിരിക്കുന്നത്.

publive-image

കേസിലെ വിചാരണ തലശേരി ജില്ലാ അഡീഷണല്‍ കോടതി ജഡ്‌ജി മുമ്പാകെ തുടങ്ങി. ആദ്യ ദിവസം അടച്ചിട്ട മുറിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെയാണ് വിചാരണയ്ക്ക് വിധേയമാക്കിയിരുന്നത്.

പെണ്‍കുട്ടി മൊഴി മാറ്റിയെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് . സര്‍ട്ടിഫിക്കറ്റിലുള്ളതല്ല യഥാര്‍ഥ പ്രായമെന്ന്‌ പറഞ്ഞ പെണ്‍കുട്ടി, വയസ്‌ തെളിയിക്കാനുള്ള ശാസ്‌ത്രീയ പരിശോധനയ്‌ക്ക് വിസമ്മതിച്ചു.

publive-image

വൈദികനൊത്ത്‌ കുടുംബ ജീവിതമാഗ്രഹിക്കുന്നുവെന്നും സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പെണ്‍കുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു. ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയെന്ന്‌ പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.

നേരത്തേ വൈദികനെതിരേ മൊഴി നല്‍കിയത്‌ ഭീഷണിയെത്തുടര്‍ന്നാണെന്നും പെണ്‍കുട്ടി ബോധിപ്പിച്ചുവത്രെ . പള്ളിമേടയില്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ വൈദികന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്‌.

publive-image

കേസിലെ പ്രാധാന പ്രതി വൈദീകന്‍ ഫാ.റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ പത്തു പ്രതികളും കോടതി യില്‍ ഹാജരായി. പെണ്‍കുട്ടിയുടെ അച്‌ഛനും, അമ്മയും സഹോദരനും എത്തിയിരുന്നു. ഇവര്‍ സാക്ഷിമൊഴി നല്‍കും.

ആദ്യ ദിവസം പീഡനത്തിനിരയായ പെണ്‍കുട്ടിയെയാണ്‌ വിസ്‌തരിച്ചത്‌. കോടതിയുടെ അടച്ചിട്ട മുറിയില്‍ രഹസ്യ വിചാരണയാണ്‌ നടത്തിയത്‌. പ്രതികള്‍ക്ക്‌ വേണ്ടി ഹൈക്കോടതിയിലെ പത്തോളം പ്രഗല്‍ഭരായ അഭിഭാഷകരാണ്‌ എത്തിയത്‌.

publive-image

പള്ളിമേടയില്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ 16 കാരിയായ വിദ്യാര്‍ഥിനിയെ വൈദികന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്‌.കേസിലെ പ്രാധാന പ്രതി വൈദീകന്‍ ഫാ. റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ പത്ത്‌ പ്രതികളും കോടതിയില്‍ ഹാജരായി.

പെണ്‍കുട്ടിയുടെ അച്‌ഛനും, അമ്മയും സഹോദരനും എത്തിയിരുന്നു ഇവര്‍ സാക്ഷിമൊഴി നല്‍കും.ഈ മാസം 24 വരെയുള്ള ദിവസങ്ങളില്‍ മൊഴി നല്‍കാനാണ്‌ സാക്ഷികള്‍ക്ക്‌ സമന്‍സ്‌ അയച്ചിട്ടുള്ളത്‌

keralam latest fr. robin
Advertisment