Advertisment

ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ പഠനോപകരണ വിതരണം നടത്തി

New Update

മങ്കട: 'പുറന്തള്ളലല്ല; ഉൾകൊള്ളലാണ്‌ വിദ്യാഭ്യാസം' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണത്തിന്റെ ഭാഗമായി കർക്കിടകം കരുവത്തിൽ കോളനിയിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ്‌ ഖാദർ അങ്ങാടിപ്പുറം വേരുംപുലാക്കൽ യൂണിറ്റ്‌ പ്രസിഡന്റ്‌ ഇഖ്ബാൽ സാഹിബിന്‌ സ്കൂൾ കിറ്റ്‌ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

കോളനിയിലെ ഒന്നാം ക്ലാസ്‌ മുതൽ പ്ലസ്‌ ടൂ വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ കിറ്റുകൾ കൈമാറി. കോളനിയിലെ വിദ്യാർത്ഥികളുടെ പഠനസംബന്ധമായ മുഴുവൻ കാര്യങ്ങളും മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധയിലുണ്ടാലുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം കൺവീനർ നബീൽ അമീൻ പറഞ്ഞു. അസി. കൺവീനർ അസ്‌ലം പി, മുഹമ്മദ്‌ ഷമീം കെ, അബ്ദുൽ ബാരിഹ്‌ ഇ എ, തൈസീർ കർക്കിടകം എന്നിവർ സംബന്ധിച്ചു.

 

fratanity movement
Advertisment