Advertisment

ഇടതു സർക്കാർ നടത്തുന്ന അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

 കോഴിക്കോട് : പി.എസ്.സിയെ നോക്കുത്തിയാക്കി ഇടതു സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പാർട്ടി - ബന്ധു നിയമനങ്ങളിൽ സമഗ്രാന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച്‌ സംഘടിപ്പിച്ചു.

Advertisment

എരഞ്ഞിപ്പാലത്തു നിന്ന് കളക്ടറേറ്റിലേക്ക് പ്രകടനമായത്തിയ പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു.

മാർച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നുജെയിം പി.കെ ഉദ്ഘടാനം ചെയ്തു. ഇടതു സർക്കാർ നടത്തുന്ന യുവജന വഞ്ചന അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കേരളത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ സമര പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമ്മൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി സെക്രട്ടറിമാരായ ആയിഷ മന്ന, മുസ്അബ് അലവി എന്നിവർ സംസാരിച്ചു.

fratanity movement
Advertisment