Advertisment

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രവർത്തകർ രക്തദാനം നടത്തി

New Update

publive-image

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് മലപ്പുറം മണ്ഡലത്തിലെ പ്രവർത്തകർ രക്തദാനം നടത്തി. കോവിഡിന്റെ സാഹചര്യത്തിൽ ബ്ലഡ് ബാങ്കുകൾ നേരിടുന്ന ക്ഷാമം പരിഹരിക്കാൻ കൂടി ആണ് ഈ പ്രവർത്തനം.

ബ്ലഡ്‌ ഡോണേർസ് കേരള ഏറനാട് താലൂക്ക് ഘടകവുമായി സഹകരിച്ച് നടന്ന പ്രവർത്തനം ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി ജസീം സയ്യാഫ് രക്തദാനം ഉദ്ഘാനം ചെയ്തു. നുസറീന, യൂസുഫ്‌, ദിൽഷാദ്, ലുക്മാൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പ്രവർത്തകർ രക്തദാനം നിർവഹിക്കും.

fraternity movement malappuram news
Advertisment