Advertisment

കു​വൈ​റ്റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മൂലവ​ട്ടം സ്വ​ദേ​ശിനി​യാ​യ യു​വ​തി​യി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ ത​ട്ടി​ ; യുവാവ് പോലീസ് പിടിയിൽ

New Update

കോ​ട്ട​യം: കു​വൈ​റ്റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മൂലവ​ട്ടം സ്വ​ദേ​ശിനി​യാ​യ യു​വ​തി​യി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Advertisment

publive-image

ചേ​ർ​ത്ത​ല സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ൽ ബ്രൈ​റ്റ് ഗ്ലോ​ബ​ൽ സൊ​ല്യൂ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജോ ​ഫി​ലി​പ്പി​നെ(37)​യാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്. 2018 ഡി​സം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യ ആ​തി​ര​യ്ക്കു കു​വൈ​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണു പ്ര​തി പ​ണം വാ​ങ്ങി​യ​ത്.

ആ​തി​ര​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഈ ​ക​ന്പ​നി വ​ഴി ജോ​ലി ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​തി​ര​യും ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട​ത്. പ​ണം ന​ൽ​കി​യെ​ങ്കി​ലും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ആ​തി​ര​യ്ക്കു ജോ​ലി ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ആ​തി​ര ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു​വി​നു ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ​രാ​തി ന​ൽ​കിയത്.

kuwait latest kuait
Advertisment