Advertisment

മൊറയൂരിലെ കോണ്‍ഗ്രസ് മാറിത്തുടങ്ങി : ജനങ്ങള്‍ക്ക് സൗജന്യമായി കപ്പ വിതരണം ചെയ്യുവാൻ കപ്പ തോട്ടം വിലയ്ക്ക് വാങ്ങി മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. പാര്‍ട്ടി ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം ഇവിടെ നടപ്പിലാക്കുമ്പോള്‍

New Update

publive-image

Advertisment

മലപ്പുറം : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലസന്‍മാരാണെന്ന പൊതു ആക്ഷേപത്തിന് വിപരീതമാണ് മൊറയൂരിലെ പ്രവര്‍ത്തകര്‍ . അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇവരുടെ പ്രവര്‍ത്തനം.

കോവിഡ് 19 കാലമായതു കൊണ്ട് തോട്ടത്തിലെ കപ്പ വിറ്റ് ഒഴിവാക്കുവാൻ കഴിയാതെ മൊറയൂർ പഞ്ചായത്ത് നെരവത്ത് മേഖലയിൽ സുലൈമാൻ എന്ന കർഷകൻ വലയുന്നു എന്ന പരാതി മൊറയൂർ കൃഷിഭവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മുഴുവൻ കപ്പയും സൗജന്യമായി വിതരണം ചെയ്യുവാൻ വേണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിലക്കുവാങുകയായിരുന്നു.

publive-image

ഇന്ന് രാവിലെ 10 മണിക്ക് മൊറയൂർ നെരവത്ത് തോട്ടത്തിൽ വെച്ച് കപ്പ വിളവെടുപ്പ് ഡിസിസി ജനറൽ സെക്രട്ടറി കെ എ അറഫാത്ത് ഉദ്ഘാടനം ചെയ്തു. മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു.

publive-image

പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കചേരി മുജീബ്, അരങ്ങൻ മുഹമ്മദ്, കെ കെ മുഹമ്മദ് റാഫി, പി കെ ഗിരീഷ്കുമാർ, കാര ഉണ്ണികൃഷ്ണൻ, ഫായിസ് പെരുമ്പിലായി, അബ്ദുറസാഖ് മുക്കൻ, ചിറ്റങ്ങാടൻ മൻസൂർ, നൗഷാദ് എകെ, ആഷിക് ബംഗാളത്ത്, അനീഷ് ഇട്ടപ്പാട്, സർദാർ ചെറുതോപ്പിൽ എന്നിവർ കപ്പ വിളവെടുപ്പിനും വിതരണത്തിനും നേതൃത്വം നൽകി

Advertisment