Advertisment

ഏത് യാചകനും പാലം ഉദ്‌ഘാടനം ചെയ്യാമെന്ന് പറഞ്ഞത് തെറ്റ്; ഏത് യാചകനും കോടതിയിലിരുന്ന് വിധി പ്രസ്താവിക്കാമെന്ന് പറയുമോ ? വൈറ്റില പാലം വിവാദത്തില്‍ കമാൽ പാഷെയെ വിമര്‍ശിച്ച് മന്ത്രി സുധാകരൻ

New Update

കൊച്ചി : വൈറ്റില പാലം വിവാദത്തില്‍ മുഖ്യമന്ത്രിയെ അടക്കം വിമര്‍ശിച്ച ജസ്റ്റിസ് കമാൽ പാഷെയെ വിമര്‍ശിച്ച് മന്ത്രി സുധാകരൻ. ഏത് യാചകനും പാലം ഉദ്‌ഘാടനം ചെയ്യാമെന്ന് പറഞ്ഞത് തെറ്റ് ഏത് യാചകനും കോടതിയിലിരുന്ന് വിധി പ്രസ്താവിക്കാമെന്ന് പറയുമോയെന്നും സുധാകരൻ ചോദിച്ചു.

Advertisment

publive-image

കിഴക്കമ്പലം ട്വന്റി 20 പൊതുമരാമത് റോഡ് കയ്യേറി പണിനടത്തുന്നത് തെറ്റെന്ന് മന്ത്രി ജി.സുധാകരന്‍. അവര്‍ക്ക് എവിടുന്നാണ് ഇത്രയു പണം കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രശ്മുണ്ടാക്കേണ്ടെന്ന് കരുതിയാണ് അവിടെ പോകാത്തതെന്നും സുധാകരന്‍ പറഞ്ഞു.

വൈറ്റില മേല്‍പാലം തുറന്നത് മാഫിയസംഘമെന്നും ജി.സുധാകരന്‍. വി ഫോര്‍ കൊച്ചി എന്ന സംഘടന നിയമവിരുദ്ധമാണ്. ആരുടെ പിന്തുണ ഉണ്ടെങ്കിലും കാര്യമില്ല, സര്‍ക്കാരാണ് ജനങ്ങളുടെ പ്രതിനിധി. എന്‍ജീനിയര്‍മാരും ഉദ്യോഗസ്ഥരുമാണ് ഉദ്ഘാടനം തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.

g sudhakaran kemal pasha
Advertisment