Advertisment

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; സിപിഎം സംസ്ഥാന സമിതിയിലും ജി.സുധാകരന്‍ വിട്ടുനിന്നു; സുധാകരനെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം; അന്വേഷണത്തിന് സാധ്യത

New Update

publive-image

Advertisment

തിരുവനന്തപുരം: അമ്പലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്ചയിൽ അന്വേഷണത്തിന് സാധ്യതയുണ്ട്. ഏത് തലത്തിൽ പരിശോധന വേണമെന്ന് നാളത്തെ സംസ്ഥാന സമിതി തീരുമാനിക്കും.

നിയമസഭാ തിര‍ഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിന് എകെജി സെന്‍ററിൽ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയ അവലോകന റിപ്പോര്‍ട്ട് യോഗത്തിൽ അവതരിപ്പിച്ചു.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യമടക്കം ചര്‍ച്ചയാകുന്ന സംസ്ഥാനസമിതി യോഗത്തില്‍നിന്നും ജി.സുധാകരന്‍ വിട്ടുനിന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ജില്ല കമ്മിറ്റിയിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല.

g sudhakaran
Advertisment