Advertisment

വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് പൊലീസില്‍ നിയമനം പാടില്ല ;  ഇവരൊക്കെ പൊലീസില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി? മടിയില്‍ കത്തിയും കഠാരയുമാണോ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോകുന്നത്? ഞങ്ങളാരും ഒരു ബ്ലേഡ് പോലും കൊണ്ടുപോയിട്ടില്ല ;  യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ മന്ത്രി ജി. സുധാകരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മലപ്പുറം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി ജി. സുധാകരന്‍. ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐയില്‍ എത്തിയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് പൊലീസില്‍ നിയമനം പാടില്ലെന്നും വ്യക്തമാക്കി.

Advertisment

publive-image

‘ഏതോ ഒരു ശക്തിയുണ്ട്. ഇവരെല്ലാം ഇനി പൊലീസില്‍ വരില്ലല്ലോ. ഇവരൊക്കെ പൊലീസില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി? മടിയില്‍ കത്തിയും കഠാരയുമാണോ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോകുന്നത്? ഞങ്ങളാരും ഒരു ബ്ലേഡ് പോലും കൊണ്ടുപോയിട്ടില്ല.’- അദ്ദേഹം പറഞ്ഞു.

അതിനിടെ കുത്തേറ്റ അഖിലിനെ അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ വെളിപ്പെടുത്തല്‍ ഇന്നു പുറത്തുവന്നു. പരാതി കൊടുത്താല്‍ കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.

Advertisment