Advertisment

എറണാകുളത്ത് തകര്‍ന്ന റോഡുകള്‍ സന്ദര്‍ശിക്കുന്നതിനിടെ മൂന്നുപേര്‍ വഴക്കുണ്ടാക്കാന്‍ വന്നു ; കുണ്ടന്നൂരില്‍ റോഡില്‍ ടൈല്‍ ഇട്ടത് കാണാതെയായിരുന്നു ഒരാളുടെ പ്രതിഷേധം ; അന്വേഷിച്ചപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് അറിഞ്ഞു ; തമ്മനത്ത് വാട്ടര്‍ അതോറിറ്റി പൊളിച്ചിട്ട റോഡിനും മരാമത്ത് വകുപ്പിന് ശകാരം കിട്ടി ; അന്വേഷിച്ചപ്പോള്‍ ശകാരിച്ചത് ബിജെപിക്കാരനാണ് ; എന്തുതരം രാഷ്ട്രീയമാണ് ഇവര്‍ക്കുളളതെന്ന് അറിയില്ലെന്ന് ജി സുധാകരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: എറണാകുളത്ത് തകര്‍ന്ന റോഡുകള്‍ സന്ദര്‍ശിക്കുന്നതിനിടെ മൂന്നുപേര്‍ തന്നോട് വഴക്കുണ്ടാക്കാന്‍ വന്നതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കുണ്ടന്നൂരില്‍ റോഡില്‍ ടൈല്‍ ഇട്ടത് കാണാതെയായിരുന്നു ഒരാളുടെ പ്രതിഷേധം. അന്വേഷിച്ചപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് അറിയാന്‍ കഴിഞ്ഞുവെന്ന് സുധാകരന്‍ പറഞ്ഞു.

Advertisment

publive-image

അതു കഴിഞ്ഞപ്പോള്‍, കുണ്ടന്നൂരില്‍ 3 ഷിഫ്റ്റായി മേല്‍പ്പാലത്തിന്റെ ജോലി ചെയ്യണമെന്നാവശ്യപ്പെട്ട് മറ്റൊരാള്‍ എത്തി. തമ്മനത്ത് വാട്ടര്‍ അതോറിറ്റി പൊളിച്ചിട്ട റോഡിനും മരാമത്ത് വകുപ്പിന് ശകാരം കിട്ടി. അന്വേഷിച്ചപ്പോള്‍ ശകാരിച്ചത് ബിജെപിക്കാരനാണ്. എന്തുതരം രാഷ്ട്രീയമാണ് ഇവര്‍ക്കുളളതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

റോഡ് ഏത് ഏജന്‍സിയുടെതാണെന്ന് നോക്കാതെയാണ് ഹൈക്കോടതി വിമര്‍ശിക്കുന്നത്. മരാമത്ത് വകുപ്പിന്റെ റോഡുകള്‍ പ്രളയത്തെ അതിജീവിച്ചവയാണ്. 15 ശതമാനം റോഡുകള്‍ക്ക് മാത്രമാണ് കേടുപറ്റിയത്. ഹൈക്കോടതി പരാമര്‍ശിച്ച മിക്ക റോഡുകളും നഗരസഭയുടേതും ജിസിഡിഎയുടേതുമാണ്. ഇതുസംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment