Advertisment

വിശ്വാസവും ആചാരങ്ങളും ജീവവായു ! അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് എന്‍എസ്എസ്‌

New Update

publive-image

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മുന്നറിയിപ്പുമായി എന്‍എസ്എസ്. വിശ്വാസവും ആചാരങ്ങളും ജീവവായു പോലെയാണെന്നും അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ജി.സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍.എസ്.എസിനെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങിത്തിരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Advertisment