Advertisment

ധനമന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ല , അവര്‍ പറഞ്ഞതും വാഹന വിപണിയുടെ തകര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണം തന്നെയാണ് ; നിര്‍മ്മലാ സീതാരാമനെ പിന്തുണച്ച് ഗഡ്ഗരി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : മില്ലേനിയല്‍സ് ഉബർ, ഒല പോലെയുളള ടാക്സി സര്‍വീസുകളെ ആശ്രയിക്കുന്നതാണ് ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന നിര്‍മ്മലാ സീതാരാമന്റെ വാദത്തിന് പിന്തുണയുമായി കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി .

Advertisment

publive-image

നിര്‍മലാ സീതാരാമന്‍ പറഞ്ഞതില്‍ തെറ്റില്ല . മില്ലേനിയല്‍സ് ഉബർ, ഒല പോലെയുളള ടാക്സി സര്‍വീസുകളെ ആശ്രയിക്കുന്നതും ഒരു പ്രധാന കാരണം തന്നെയാണ് - ഗഡ്ഗരി പറഞ്ഞു.  വാഹന മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഗഡ്ഗരി പറഞ്ഞു.

മില്ലേനിയല്‍സ് ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതും കാറുകള്‍ വാങ്ങാത്തതും വാഹനവിപണിക്ക് തിരിച്ചടിയാകുന്നുവെന്നായിരുന്നു നിര്‍മല സീതാരാമന്റെ കണ്ടെത്തല്‍.

Advertisment