Advertisment

സൗരവ്‌ ഗാംഗുലിയുടെ ശസ്‌ത്രക്രിയ വിജയകരം; മൂന്ന്‌ ബ്ലോക്കുകള്‍, സ്റ്റെന്റ്‌ ഇട്ടു

New Update

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സൗരവ്‌ ഗാംഗുലിയുടെ വലതു കൊറോണറി ആര്‍ട്ടറിയില്‍ ബ്ലോക്ക്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ സ്റ്റെന്റ്‌ ഇട്ടു. ഗാംഗുലിയുടെ ആരോഗ്യം തൃപ്‌തികരമെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

ഡോ. സരോജ്‌ മണ്ഡല്‍, ഡോ. സൗദ്ദിക്‌ പണ്ഡ, ഡോ. സ്‌പതര്‍ഷി ബസു എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ്‌ ഗാംഗുലിയെ പരിശോധിക്കുന്നത്‌. ആന്‍ജിയോഗ്രാഫിയില്‍ മൂന്ന്‌ ധമനികളിലാണ്‌ തടസം കണ്ടെത്തിയതെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. റേഡിയല്‍ റൂട്ട്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ധമനികളിലെ ബ്ലോക്ക്‌ കണ്ടെത്തിയത്‌.

ഇടത്‌ ആന്റീരിയര്‍ ഡിസന്റിങ്‌ ആര്‍ട്ടറി, ഒപ്‌റ്റിയൂസ്‌ മാര്‍ജിനല്‍ ആര്‍ട്ടറി എന്നിവയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച്‌ വരികയാണ്‌. സൗരവിന്റെ മറ്റ്‌ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലാണ്‌. അദ്ദേഹത്തിന്റെ കോവിഡ്‌ പരിശോധന നെഗറ്റീവ്‌ ഫലം നെഗറ്റീവാണ്‌.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെത്തി സൗരവിന്റെ ആരോഗ്യസ്ഥിതി ആരാഞ്ഞു. കേന്ദ്ര അമിത്‌ ഷാ, ജഗദീപ്‌ ധന്‍കര്‍ തുടങ്ങിയവര്‍ ഗാംഗുലിയുടെ ആരോഗ്യവിവരങ്ങള്‍ തേടി.

sourav ganguly sourav ganguly health Ganguly surgery
Advertisment