Advertisment

മാവേലിക്കരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 30 കിലോ കഞ്ചാവും നാലര ലിറ്റര്‍ ചാരായവും 40 ലിറ്റര്‍ വാഷും; യുവതി കസ്റ്റഡിയില്‍

New Update

publive-image

Advertisment

ആലപ്പുഴ: മാവേലിക്കരയില്‍ ഗവ. ആശുപത്രിക്ക് സമീപമുള്ള വാടകവീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവും നാലര ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ചേരാവള്ളി സ്വദേശിനി നിമ്മിയെ (32) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

1800 പാക്കറ്റ് പുകയില ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുടെ പേരിൽ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാൾ ഒളിവിൽപോയിരിക്കുകയാണ്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്‌ഡ് നടത്തിയത്.

Advertisment