Advertisment

യുവ രാഷ്ട്രീയ നേതാക്കൾ മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുന്നത് ഇങ്ങനെയാണ് ;ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ഗൗതം അദാനി

New Update

തിരുവനന്തപുരം : നിയുക്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് ആര്യയെ അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

Advertisment

publive-image

'തിരുവനന്തപുരത്തിന്റെയും ഇന്ത്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ പാതകള്‍ രൂപപ്പെടുത്തുകയും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ!'- അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്. ഇതോടെ രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവും ആര്യക്ക് സ്വന്തമാകും.

ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ. സംസ്ഥാന ഭാരവാഹിയുമായ ആര്യ, ഓള്‍ സെയിന്റ്സ് കോളേജിലെ ബി.എസ്.സി. മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയാണ്. ശശി തരൂര്‍ എം.പി., നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ സിനിമാ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആര്യയ്ക്ക് ആശംസയറിയിച്ചു.

goutham adani
Advertisment