Advertisment

പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ എം.എല്‍.എമാരോട് മൃദു സമീപനം സ്വീകരിക്കരുത്; സച്ചിന്‍ പൈലറ്റ് ക്യാംപിലെ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കടുപ്പിച്ച് ഗെലോട്ട് പക്ഷം

New Update

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ക്യാംപിലെ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കടുപ്പിച്ച് ഗെലോട്ട് പക്ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ എം.എല്‍.എമാരോട് മൃദു സമീപനം സ്വീകരിക്കരുതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ഇന്‍ ചാര്‍ജുള്ള അവിനാഷ് പാണ്ഡെ പറഞ്ഞു.

Advertisment

publive-image

”ഞങ്ങളുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, അത് തുടരും. വിജയം നമ്മുടേതായിരിക്കും, വിജയം സത്യമായിരിക്കും, വിജയം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആയിരിക്കും, അനുകൂലമായാലും പ്രതിപക്ഷമത്ത് നിന്നാലും സര്‍ക്കാരുകള്‍ അസ്ഥിരമാകരുതെന്ന് വിചാരിക്കുന്ന എല്ലാ എം.എല്‍.എമാരുടേതുമായിരിക്കും വിജയം,” എന്നായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.

രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാളും വിമതി എം.എല്‍.എമാര്‍ക്കെതിരെ തുറന്നടിച്ചു. അശോക് ഗെലോട്ട് വിമത എം.എല്‍.എമാരോട് മൃദു സമീപനം സ്വീകരിക്കുന്നതായി നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു.

rajastan congress ashok ghelot
Advertisment