Advertisment

ഇമ്പങ്ങളുടെ പറുദീസയിലേക്ക് യാത്രയായി റവ ഡോ ജോർജ് തരകൻ

New Update

ഡാളസ് :ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ മുൻ പ്രസിഡന്റ് റവ ഡോ ജോർജ് തരകൻ ഇമ്പങ്ങളുടെ പറുദീസയിലേക് യാത്രയായി. .ചരിത്രത്തിൽ സ്മരണീയമായ സംഭാവനകൾ നൽകിയ പ്രിയ റവ ഡോ ജോർജ് തരകൻ യൗവ്വനം മുതൽ വാർദ്ധിക്യം വരെയും വിശ്വസ്തനായി സേവനമനുഷ്ഠിച്ചു ടെക്സസിലെ ഡാളസിൽ മക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നതിനിടയിലാണ് താത്കാലിക ജീവിതത്തിൽ നിന്നും വിട പറഞ്ഞു താൻ പ്രിയം വെച്ച , തന്നെ വീണ്ടെടുത്ത സ്വർഗീയ പിതാവിൻറെ സന്നധിയിലേക്കു ചേർക്കപ്പെട്ടത് .

Advertisment

publive-image

ചെങ്ങന്നൂർ അങ്ങാടിക്കൽ തുരുത്തിക്കര തരകൻ പറമ്പിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടി.. ദീർഘ വർഷങ്ങൾ മെഡിക്കൽ ഡോക്ടറായി സേവനമനുഷ്ഠിച്ച ജോർജ്ജ് തരകൻ തുടർന്നും വിശ്രമം എന്തെന്നറിയാതെ നിരവധി സ്ഥലം സഭകളുടെ സ്ഥാപകനും ശുശ്രൂഷകനും ആയിരുന്നു. . ഏഷ്യൻ ബൈബിൾ കോളേജ് ഡയറക്ടർ, എസ് എം എം . ഹയർസെക്കൻഡറി സ്കൂൾ മാനേജർ, കോളേജ് ഓഫ് ടെക്നോളജി ഡയറക്ടർ, എന്നീ നിലകളിലും ആതുരാ സേവന രംഗത്ത് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഡോക്ടർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1970 കളിൽ ഇടയ്ക്കാട് ദൈവസഭയുടെ സ്ഥാപകനും ആദ്യനാളുകളിൽ ശുശ്രൂഷകനും ആയി സേവനമനുഷ്ടിച്ച സമയങ്ങളിലെല്ലാം അദ്ദേഹം നേതൃത്വം നൽകിയ പ്രാർത്ഥനകളും ശുശ്രൂഷയും ദൈവസഭയ്ക്കും വിശ്വാസികൾക്കും ഏറെ അനുഗ്രഹമായിരുന്നു . വെള്ള വസ്ത്രത്തിൽ പ്രകാശപൂരിതനായി ദൈവവചനം അതിശക്തമായി ശുശ്രൂഷിക്കുമ്പോൾ ഒരു ദൈവദൂതനെപ്പോലെ ദർശിക്കുമായിയിരുന്നു. തികഞ്ഞ അധ്യാപകനും, ദൈവവചന പരിജ്ഞാനത്താൽ അനുഭവ സമ്പന്നനായ ഒരു പ്രഭാഷകനും, നല്ലൊരു ലേഖകനും, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുവാനുള്ള നല്ലൊരു മനസ്സിനു ഉടമയായിരുന്നു.റവ ഡോ ജോർജ് തരകൻ .

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭയോടുള്ള ബന്ധത്തിൽ കൗൺസിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലായിരുന്നു സഭയുടെ പ്രസിഡന്റ് റവ .പി. വി . ജേക്കബിന്റെ ത്രിശൂരിൽ വെച്ചുള്ള ആകസ്മികവും അപ്രതീക്ഷിതവുമായ മരണം . ദക്ഷിണേന്ത്യയിൽ സഭയുടെ പ്രവർത്തനങ്ങൾ ശക്തി പെടുത്തുന്നതിനിടയിൽ പ്രസിഡന്റിന്റെ വേർപാട് സൃഷ്ടിച്ച ആഘാതങ്ങൾ സഭയുടെ പ്രവർത്തനങ്ങൾക്കു അൽപം പോലും പോറൽ ഏൽപ്പിക്കാതെ പൂർണമായും ദൈവത്തിൽ ആശ്രയിച്ചു നേതൃത്വ ദൗത്യം ഏറ്റെടുത്ത് സഭയെ കൈവെള്ളയിൽ എന്നപോലെ കരുതി എന്നും ജാഗ്രതയോടും വിശ്വസ്തതയോടും ദൈവ സഭാ നവീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനായി ദീർഘനാൾ കൗൺസിൽ പ്രസിഡന്റായി പ്രവർത്തിക്കുന്നതിനും ഡോക്ടർക്കു അവസരം ലഭികുകയും ചെയ്തു .

അഞ്ചു പതീറ്റാണ്ടുകൾ ദൈവീക ശുശ്രുഷയിൽ തനിക്കു കൈത്താങ്ങൽ നൽകിയിരുന്നത് ജീവിത സഖിയായിരുന്ന തങ്കമ്മ ജോർജായിരുന്നു.

മക്കൾ :സുസൻ ബേബി(ഡാളസ്) , എക്സ്പ്രസ്സ് ഹെറാൾഡ് പത്രത്തിന്റെ ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റുമായ രാജു തരകൻ (ഡാളസ്) , റോസമ്മ ജോൺ (ഡാളസ് ) , തോമസ് തരകൻ(കേരളം) , വൽസമ്മ രാജൻ(ഡാളസ് ) , ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ നിലവിലുള്ള പ്രസിഡന്റ് റവ ജോൺസൺ തരകൻ , വിജോയി തരകൻ(ഡാളസ്) , ഫ്ലവേർസ് ടി വി റീജിയണൽ മാനേജരും, ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ വിൽസൺ തരകൻ .

മരുമക്കൾ കെ.സി ബേബി, ജയിനമ്മരാജൻ, ജോൺ കെ വർഗീസ്, സൂസി തോമസ്‌, വി.എം.രാജൻ, ലത മോൾ ജോൺസൻ, മേഴ്സി വിജോയി, ബീന വിൽസൺ എന്നിവരുൾപ്പെടുന്ന അനുഗ്രഹീത കുടുംബമാണ്.അദ്ദേഹത്തിന്റേത് .

അപ്രതീക്ഷിതമല്ലെങ്കിലും ആകസ്മികമായ വേർപാട് കുടുംബംഗംൾക്കും സ്നേഹിതർക്കും സഭക്കും ഏല്പിച്ച ദുഃഖത്തിൽ പങ്കു ചേരുന്നു .ഞാൻ നല്ലപോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു ,തനിക്കായി ഒരുക്കിയിരിക്കുന്ന നീതിയുടെ കിരീടം പ്രാപിക്കുന്നതിനു പ്രത്യാശയോടെ താത്കാലിക ജീവിതത്തിൽ നിന്നും യാത്ര പറഞ്ഞു സ്വർഗീയ തുറമുഖത്തു എത്തിച്ചേർന്ന ആ ധന്യ ജീവിതത്തിനു മുൻപിൽ പ്രണാമം അർപ്പിക്കുന്നു.

മെമ്മോറിയൽ സർവീസ്- 08 -07 -2020 വെള്ളിയാഴ്‌ച വൈകീട്ട് 6:30

സ്ഥലം --ഐ പി സി ഹെബ്രോൻ , ഗാർലാൻഡ് , ടെക്സാസ്

ഫ്യൂണറൽ സർവീസ്--- 08 -08 -20 ശനിയാഴ്ച രാവിലെ 9 :30

സ്ഥലം -ഇൻസ്പിറേഷൻ ചര്ച്ച ബെൽറ്റ് ലൈൻ റോഡ് ,മെസ്കിറ്റ് , ടെക്സാസ്

തുടർന്ന് സണ്ണിവെയിൽ ന്യൂഹോപ്പു സെമിത്തേരിയിൽ സംസ്കാരം

george tharakan
Advertisment