Advertisment

ജർമനിയിൽ അകപ്പെട്ടുപോയ ഇന്ത്യൻ പ്രവാസികൾ വന്ദേഭാരത് മിഷൻ നാലാം ഫേസ് വഴി നാട്ടിലേക്കു പറന്നു

author-image
ന്യൂസ് ബ്യൂറോ, ജര്‍മ്മനി
Updated On
New Update

ജർമ്മനി. ഫ്രാങ്ക്ഫോർട്ട്‌.:അമ്പതോളം മലയാളികൾ അടങ്ങുന്ന, ജർമനിയിൽ അകപ്പെട്ടുപോയ ഇന്ത്യൻ പ്രവാസികൾ വന്ദേഭാരത് മിഷൻ നാലാം ഫേസ് വഴി ഇന്നലെ വൈകിട്ട് 6.45 നു air ഇന്ത്യ ഫ്ലൈറ്റിൽ (AI 120 )നാട്ടിലേക്കു പറന്നു.

ഇന്ന് രാവിലെ ഡൽഹി യിൽ എത്തുന്ന ഫ്ലൈറ്റ് ബാംഗ്ലൂർ, കൊച്ചി എയർ പോർട്ടുകളിലേക്കു കണക്ഷൻ ഫ്ലൈറ്റ് വഴിയാണ് എത്തിച്ചേരുക. ജർമനിയിൽ കൊറോണക്കാലത്തു നാട്ടിൽ പോകാൻ ആവാതെ അകപ്പെട്ടുപോയ മലയാളികളെ ഒന്നിപ്പിക്കുന്നതിലും എയർ ടിക്കറ്റു ലഭ്യമാക്കുന്നതിനും നിരന്തരമായി പരിശ്രമിച്ച ഡോ.അജാസ്സി ന്റെ നേതൃത്വത്തിലുള്ള ഫ്രാങ്ക്ഫർട്ടിലെ മലയാളി സമാജം അംഗങ്ങൾക്ക്‌ പ്രത്യേകം എല്ലാ യാത്രികരും നന്ദി അർപ്പിച്ചു.

കൂടാതെ തോമസ്,ജോസ് കുമ്പിളുവേലി തുടങ്ങിയവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റി. പ്രായമായവർ മുതൽ സ്റ്റുഡന്റസ്, കുഞ്ഞുകുട്ടികൾ അടങ്ങുന്ന കുടുംബം എന്നിവർ ഇവാക്വേഷൻ യാത്രയുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നാട്ടിലേക്കു യാത്ര തിരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാവും കൊച്ചി വിമാന ത്താവളത്തിൽ അവർ എത്തിച്ചേരുക.

germany vandhebharath mission
Advertisment