Advertisment

ജികെപിഎ ധർണ്ണ ജൂൺ 8 ലേക്‌ മാറ്റി!

New Update

തിരുവനന്തപുരം സാങ്കേതികമായ കാരണങ്ങൾ കൊണ്ട്‌ ജൂൺ 6 നു കേരള വ്യാപകമായ്‌ നടത്താനിരുന്ന നിൽപ്‌ സമരം ജൂൺ 8 ലേക്ക്‌ മാറ്റിയതായ്‌ ജികെപിഎ ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലാ, താലൂക്ക്‌ , പഞ്ചായത്ത്‌ ‌ ഭാരവാഹികൾ ജില്ല കളക്ട്രേറ്റ്, താലൂക്‌ ഓഫീസ്‌, വില്ലേജ്‌ ഓഫീസുകൾക്ക്‌ മുന്നിൽ പ്രവാസി ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ ജൂൺ 8 നു രാവിലെ 11 മണിക്ക്‌ പ്രതിഷേധ ധർണ (നിൽപ്‌ സമരം) സംഘടിപ്പിക്കുന്നത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട്‌ ഭാരവാഹികൾ മാത്രമാണു സമരത്തിൽ പങ്കെടുക്കുന്നത്‌.

publive-image

gkpa prathishedam
Advertisment