Advertisment

നെടുന്പാശ്ശേരില്‍ 1.4 കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട.പേസ്റ്റ് രൂപത്തില്‍ 1.4 കിലോ സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി അറസ്റ്റില്‍. ഏകദേശം 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പ്രതിയുടെ പക്കൽനിന്നും പിടികൂടിയത്.

publive-image

ഷാർജയിൽ നിന്നും ഇന്ന് പുലർച്ചെയാണ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ അം​ഗമാണ് ഇയാളെന്നാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ പ്രാഥമിക നി​ഗമനം. പേസ്റ്റ് രൂപത്തിലുള്ള സ്വർണം കാലിൽ കെട്ടിവച്ച നിലയിലാണ് കടത്താൻ ശ്രമിച്ചത്.

Advertisment