Advertisment

രണ്ട് ദിവസത്തെ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ടു ദിവസവും തുടർച്ചയായി ഉയർന്ന സ്വർണ വിലയിലാണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 4215 രൂപയും ഒരു പവന് 33,720 രൂപയുമായിരുന്നു ഇന്നലത്തെ വില.

Advertisment

publive-image

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്ക് പോകുന്നതാണ് ദൃശ്യമായത്. പത്തു മാസത്തെ താഴ്ന്ന നിരക്കായ 33,160 രൂപയിൽ സ്വർണ വില എത്തിയത് കഴിഞ്ഞ അഞ്ചിനായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വില വീണ്ടും ഉയരുന്ന പ്രവണതയാണ് കാണുന്നത്.

gold price
Advertisment