Advertisment

തുടർച്ചയായ മൂന്നാം ദിവസവും  സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന; ഒരു പവൻ സ്വർണത്തിന്റെ വില 35,800 രൂപ

New Update

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും  സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വർധിച്ചത്.

Advertisment

publive-image

ബജറ്റിനു ശേഷം തുടർച്ചയായി ഇടിഞ്ഞ സ്വർണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയായാണ് അന്ന് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില വർധന തുടരുകയായിരുന്നു. ​ഗ്രാമിന്റെ വിലയും ഉയർന്നിട്ടുണ്ട്. പത്തു രൂപ വർധിച്ച് ഒരു ​ഗ്രാം സ്വർണത്തിന്റെ വില 4475 രൂപയായി.

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന് വലിയ ഇടിവാണ് സ്വർണത്തിനുണ്ടായത്. ഈ മാസം തുടക്കത്തിൽ 36,800 ആയിരുന്ന വില അഞ്ചു ദിവസം കൊണ്ട് 35,000ൽ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്നാണ് വില വർധന ഉണ്ടായത്.

Gold-price.jpg
Advertisment