Advertisment

തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്നു 

New Update

publive-image

Advertisment

തിരുവനന്തപുരം: പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നു. മഹാരാഷ്ട സ്വദേശി സമ്പത്തിനെയാണ് ആക്രമിച്ച് സ്വർണം കവർന്നത്. സ്വർണം ജ്വല്ലറികൾക്ക് വിൽക്കുന്നയാളായിരുന്നു സമ്പത്ത്. കാർ തടഞ്ഞു നിർത്തിയ സംഘം മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപമാണ് സംഭവം. സമ്പത്തിന്റെ ഡ്രൈവര്‍ അരുണിനേയും അജ്ഞാത സംഘം ആക്രമിച്ചു. സംഭവസമയം കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷമണയെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു.

രണ്ട് കാറുകളിലായി എത്തിയ അജ്ഞാത സംഘമാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച ശേഷം സ്വര്‍ണം കവര്‍ന്നതെന്ന് സമ്പത്തിന്റെ പരാതിയില്‍ പറയുന്നു.

Advertisment