Advertisment

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണവേട്ട; 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി പിടിയിൽ; പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 

New Update

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാന്‍ പൊടിയ(40)യില്‍ നിന്നാണ് 432 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചത്. ശനിയാഴ്ച രാത്രി 7.45-ന് ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ഉസ്മാന്‍ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ പേരില്‍ കസ്റ്റംസ് കേസെടുത്തു.

publive-image

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സര്‍വീസ് തുടങ്ങിയശേഷം ഇതാദ്യമായാണ് സ്വര്‍ണം പിടിക്കുന്നത്. കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി.മാധവന്‍, സന്ദീപ്, ഇന്‍സ്‌പെക്ടര്‍മാരായ എന്‍.അശോക് കുമാര്‍, യദുകൃഷ്ണന്‍, കെ.വി.രാജു എന്നിവര്‍ പങ്കെടുത്തു.

gold smuggling GOLD SIEZED all news
Advertisment