Advertisment

സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപേ സ്വപ്ന സുരേഷ് ലോക്കറുകൾ തുറന്നു; താക്കോല്‍ സൂക്ഷിച്ചിരുന്നത് വേണുഗോപാല്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപേ സ്വപ്ന സുരേഷ് ലോക്കറുകൾ തുറന്നതായി സ്ഥിരീകരണം. 2018 നവംബറിലായിരുന്നു സ്വപ്ന ആദ്യമായി ലോക്കർ തുറന്നത്. എന്നാൽ സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈയിലാണ്.

ലോക്കർ എടുക്കാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറായിരുന്നു. ഇതിനായി സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചിരുന്നതും വേണുഗോപാലായിരുന്നു.

ഈ ലോക്കർ വേണുഗോപാൽ പല തവണ തുറന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വപ്ന നിർദ്ദേശിച്ചവരുടെ പക്കൽ വേണുഗോപാൽ പണം കൊടുത്തുവിടുകയായിരുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി. ശിവശങ്കർ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് വേണുഗോപാൽ അന്വേഷണ സംഘത്തെ അറിയിച്ചത്.

Advertisment