Advertisment

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സമര പരമ്പര

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സമര പരമ്പരയുമായി ബിജെപി. 16, 17 തീയതികളില്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സത്യഗ്രഹ സമരം നടത്തും. 22ന് എന്‍ഡിഎ നേതാക്കളുടെ ഏകദിന സത്യാഗ്രഹം എറണാകുളത്ത് നടക്കും.

23, 24, 25 തീയതികളിലായി ബിജെപി നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ 140 കേന്ദ്രങ്ങളില്‍ ഏകദിന സത്യഗ്രഹങ്ങള്‍ സംഘടിപ്പിക്കും. 27ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സംസ്ഥാനത്ത് 15,000 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം സംഘടിപ്പിക്കും.

18 മുതല്‍ 23 വരെ വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചുകളും ധര്‍ണകളും സംഘടിപ്പിക്കും.

Advertisment