Advertisment

അറ്റാഷെക്ക് രാജ്യം വിടാന്‍ കളമൊരുക്കിയത് കേന്ദ്രം; മുഖ്യമന്ത്രിയുടെ ഓഫീസിനെ കേസിലേക്ക് വലിച്ചിഴക്കുന്നത് ബോധപൂര്‍വം; സ്വര്‍ണക്കടത്ത് കേസില്‍ വീടുകളില്‍ ലഘുലേഖ വിതരണവുമായി സിപിഎം

New Update

publive-image

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല വിശദീകരണവുമായി സിപിഎം. വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎമ്മിന്റെ വിശദീകരണം.

അറ്റാഷെക്ക് രാജ്യം വിടാന്‍ കളമൊരുക്കിയത് കേന്ദ്രമാണെന്നും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബോധപൂര്‍വം വലിച്ചിഴക്കുകയാണെന്നും ലഘുലേഖയില്‍ പറയുന്നു. കേസുമായി സര്‍ക്കാരിന് ബന്ധമില്ലെന്നും മുഖ്യമന്ത്രിയാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടതെന്നും സിപിഎം വിശദീകരിക്കുന്നു.

Advertisment