Advertisment

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം: സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കി കസ്റ്റംസ്: സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചന: സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുമുണ്ട്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക.

publive-image

സ്വര്‍ണം പിടികൂടിയതിന്റെ തലേദിവസം, ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റില്‍ നിന്ന് സ്വപ്ന പോയെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലോ തിരുവനന്തപുരത്തോ ഒളിവിലുണ്ടാകാമെന്നാണ് ഒരു നിഗമനം. അതേസമയം ചെന്നൈയിലെത്തിയെന്ന വിവരവും ലഭിക്കുന്നുണ്ട്. അവിടെ നിന്ന് നടത്തിയ രണ്ട് ഫോണ്‍ ഇടപാടുകളുടെ വിവരം കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. സ്വപ്ന ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നെങ്കില്‍ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടാനും ആലോചനയുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം.

Advertisment