Advertisment

സ്വര്‍ണക്കടത്ത് തടഞ്ഞ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസ്; കരിപ്പുര്‍ വിമാനത്താവളത്തിലെ രണ്ട് താത്കാലിക ജീവനക്കാര്‍ കസ്റ്റഡിയില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: സ്വര്‍ണക്കടത്ത് തടഞ്ഞ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് കരിപ്പുര്‍ വിമാനത്താവളത്തിലെ രണ്ട് താത്കാലിക ജീവനക്കാരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സ്വര്‍ണം പുറത്തെത്തിക്കാന്‍ ഇവര്‍ സഹായിച്ചതായാണ് നിഗമനം.

ഡിആര്‍ഐ സംഘത്തെ വാഹനം ഇടിപ്പിച്ച ശേഷം രക്ഷപ്പെടാനായിരുന്നു സ്വര്‍ണക്കടത്ത് സംഘത്തിന്റെ നീക്കം. സാരമായി പരിക്കേറ്റ ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ ആല്‍ബര്‍ട്ട് ജോര്‍ജും ഡ്രൈവര്‍ നജീബും സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ചതിന് തൊട്ടുപിന്നാലെ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചതോടെ ഒരു പ്രതി പിടിയിലായിരുന്നു. വാഹനം ഓടിച്ചയാള്‍ക്കായി തെരച്ചില്‍ തുടരുന്നു. കൊടുവള്ളി സ്വദേശി നിസാറാണ് അറസ്റ്റിലായത്.

Advertisment