Advertisment

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍; പിടികൂടിയത് റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരെ; പ്രതികള്‍ക്കെതിരെ കൊഫെപോസയും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം സ്വദേശി കെടി റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയ മൂവാറ്റുപുഴ സ്വദേശി ഉള്‍പ്പെടെ മൂന്നു പേരാണ് പിടിയിലായത്.

Advertisment

publive-image

മൂവാറ്റുപുഴ സ്വദേശി ജലാൽ ഉൾപ്പെടെ മൂന്നു പേരാണു കസ്റ്റഡിയിലായത്. അതേസമയം കേസിലെ പ്രതി സന്ദീപ് നായരിൽനിന്നു പിടിച്ചെടുത്ത ബാഗുകൾ ഉച്ചയ്ക്ക് കോടതി പരിശോധിക്കും.

സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കൊഫെപോസ നിയമവും ചുമത്തും. കൂടുതൽ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തുന്നത്.

latest news gold smuggling all news kt ramees uae gold smuggling
Advertisment