Advertisment

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഈ മാസം 21 വരെ വരെ നീട്ടി

New Update

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഈ മാസം 21 വരെ വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇരുവരേയും ഇന്ന് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഹാജരാക്കിപ്പോഴാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

Advertisment

publive-image

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ട് നല്‍കിയ മൊഴി കേസില്‍ വഴിത്തിരിവാകുമെന്നാണ് സൂചന. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരിക്കുന്നത്.

സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്. ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണവും പണവും എന്‍.ഐ.എ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്‍.ഐ.എ കണ്ടെത്തിയത്.

സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച്‌ വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍.ഐ.എ നീക്കം. തുടര്‍ച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ എന്‍.ഐ.എ തയ്യാറായിട്ടില്ല.

gold suggling case
Advertisment