Advertisment

ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ; രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ 75000 കോടിയുടെ സഹായം നല്‍കുമെന്ന് ഗൂഗിള്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തികരംഗത്തിന് ഉണര്‍വേകാന്‍ 75000 കോടിയുടെ സഹായഹസ്തവുമായി ഗൂഗിള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ആണ് ഇക്കാര്യം അറിയിച്ചത്.

നിക്ഷേപം, പങ്കാളിത്തം എന്നീ മാര്‍ഗങ്ങളിലൂടെ, അടുത്ത അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

ഇന്ത്യയുടെ ഭാവിയിലും  രാജ്യത്തിന്‍റെ ഡിജിറ്റൽ ഇക്കോണമിയിലുമുള്ള ഗൂഗിളിന്‍റെ വിശ്വാസത്തിന്‍റെ പ്രതിഫലനമാണ് ഈ നിക്ഷേപമെന്ന് പിച്ചൈ പറഞ്ഞു. ഇന്ന് രാവിലെ പിച്ചൈയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീഡിയോ കോൾ വഴി സംസാരിച്ചിരുന്നു.

Advertisment