Advertisment

യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത്‌ ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിൽ

New Update

കൊച്ചി: യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറായി സ്വദേശി ശരത്തിന്റെ ഭാര്യ ഗോപികയാണു (24) മരിച്ചത്.

publive-image

വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരനാണ് മൃതദേഹം കണ്ടത്. കൈതാരം കൊല്ലംമുറി വിജയന്റെ മകളാണ് ​ഗോപിക. ഒരു വർഷം മുൻപായിരുന്നു ​ഗോപികയുടെയും ശരത്തിന്റെയും വിവാഹം. ഗോപികയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ ഫോർട്ട് കൊച്ചി ആർഡിഒ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

suicide report
Advertisment