Advertisment

കേരളത്തിന്‍റെ 22-മത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍റെ സത്യപ്രതിജ്ഞ നാളെ; നിയുക്ത ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്തെത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം :കേരളത്തിന്റെ 22-മത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞയ്ക്കായി കേരളത്തിലെത്തി.

Advertisment

publive-image

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവര്‍ണറെ മന്ത്രിമാരായ കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, എ കെ ബാലന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ കാലാവധി അവസാനിച്ചതോടെയാണ്, പിന്‍ഗാമിയായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കുന്നത്.മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. 68 കാരനായ ആരിഫ് മുഹമ്മദ് ഖാന്‍ ചരണ്‍സിംഗിന്‍റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് പൊതു രംഗത്തെത്തുന്നത്.

തുടര്‍ന്ന് കോണ്‍ഗ്രസിലെത്തി. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്നു. മുസ്ലിം സമുദായത്തിലെ പരിഷ്‌കരണ വാദികളിലൊരാളായാണ് ആരിഫ് മുഹമ്മദ് ഖാന്‍ അറിയപ്പെടുന്നത്. മുത്തലാഖ് വിഷയത്തില്‍ മോദിയെ ന്യായീകരിച്ച്‌ ശക്തമായി രംഗത്തുവന്നിരുന്നു.

Advertisment