ദേശീയ പണിമുടക്ക് ദിനങ്ങള്‍ ആകസ്മിക അവധിയായി കാണാം ; ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 12, 2019

തിരുവനന്തപുരം :  കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തിയ  ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല. ജനുവരി 8, 9 ദിവസങ്ങളില്‍ ജോലിക്കെത്താത്തവര്‍ക്ക് അര്‍ഹതപ്പെട്ട അവധി നല്‍കാന്‍ അനുവദിച്ച് കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി.

പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയത്. ആ ദിവസങ്ങളിലെ അവധി ആകസ്മിക അവധിയായി കാണാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അന്നേ ദിവസങ്ങളിലെ അവധി നിയമവിധേയമാകും.

സമരം ചെയ്തവര്‍ക്ക് ഡയസനോണ്‍ സര്‍ക്കാര്‍ ബാധമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍  അവധി അനുവദിച്ചാല്‍ ശമ്പളമടക്കമുള്ള ആനൂകൂല്യങ്ങളും സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നഷ്ടമാകില്ല.

×