മാമ്മോദീസ മുക്കിയതോ, അതോ കുഞ്ഞിനെ അലക്കിയെടുത്തതോ; വൈദികന്റെ മാരക സ്‌നാനപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, May 16, 2018

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ മാമ്മോദീസാ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അത്രയ്ക്ക് മാരകമായി പോയി വൈദികന്റെ മാമ്മോദീസ മുക്കല്‍. ചുറ്റും നിന്നവര്‍ പോലും അതു കണ്ട് ഭയന്നു പോയി.

കുഞ്ഞിനെ മൂന്നു തവണ അതിമാരകമായാണ് വൈദികന്‍ വെള്ളത്തില്‍ മുക്കി സ്‌നാനം ചെയ്യിക്കുന്നത്. വൈദികന്‍ കുഞ്ഞിനെ അല്‍പ്പം പൈശാചികമായി തന്നെ വെള്ളത്തില്‍ മുക്കി പൊക്കുന്നതു കണ്ടു കുഞ്ഞിന്റെ മാതാപിതാക്കളും കാഴ്ച്ചക്കാരായി നിന്നവരും ഭയപ്പെടുന്നതു വീഡിയോയില്‍ നിന്നു വ്യക്തമാണ്.

ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ മാമ്മോദീസ എന്നാണു സോഷില്‍ മീഡിയ ഈ വീഡിയോ ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വീഡിയോയുടെ പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. എന്തായാലും വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

×