Advertisment

മലപ്പുറത്ത് കോഴിമുട്ടയുടെ ഉണ്ണിക്ക് പച്ചനിറം, പഠിക്കാനൊരുങ്ങി വെറ്ററിനറി സർവകലാശാല

New Update

മലപ്പുറം : മലപ്പുറത്ത് ഒരു വീട്ടിൽ കോഴിയിടുന്ന മുട്ടയുടെ ഉണ്ണിക്കെല്ലാം പച്ചനിറം, കേട്ടിട്ട് നെറ്റിചുളിക്കേണ്ട, വസ്തുതയാണ്. മലപ്പുറത്തെ ഒതുക്കുങ്ങൽ ഗാന്ധിനഗറിലെ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബിന്റെ വീട്ടിൽവളർത്തുന്ന ഏഴുകോഴികൾ ഇടുന്ന മുട്ടയുടെ ഉണ്ണി(കരു)ക്കാണ് പച്ചനിറം. സാധാരണ എല്ലായിടത്തും മഞ്ഞനിറമാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ വെറ്ററിനറി സർവകലാശാല ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

Advertisment

publive-image

വിവിധ ഇനത്തിലുള്ള കോഴികളെ ശിഹാബ് വർഷങ്ങളായി വീട്ടിൽ വളർത്തുന്നുണ്ട്. ഇതിൽ പ്രധാനമായും നാടൻ, കരിങ്കോഴി, ഫാൻസി കോഴികൾ എന്നിവയുണ്ട്. എല്ലാറ്റിനെയും വളർത്തുന്നത് ഒരിടത്തുതന്നെയാണ്. മാസങ്ങൾക്കുമുൻപ് വറുക്കാനായി ഒരു കോഴിമുട്ട പൊട്ടിച്ചപ്പോഴാണ് നിറംമാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കേടാണെന്ന് കരുതി അത് കളഞ്ഞു.

എന്നാൽ പിന്നീട് ഉണ്ടായ മുട്ടയുടെ കരുവിനും അതേ നിറം. ഇതോടെ എല്ലാ മുട്ടകളും വിരിയിക്കാൻ തീരുമാനിച്ചു. വിരിഞ്ഞിറങ്ങിയവ വലുതായി, മുട്ടയിട്ടതോടെ അവയിലെ കരുക്കൾക്കും പച്ചനിറം തന്നെ. ആകെ ഏഴ് കോഴികൾ ഇടുന്ന മുട്ടയുടെ കരുവിന് പച്ചനിറം. സോഷ്യൽ മീഡിയയിൽ അടക്കം മുട്ടയുടെ പച്ചക്കരു ചർച്ചയായതോടെ വിഷയം വെറ്ററിനറി സർവകലാശാല അധികൃതരുടെ അടുത്തെത്തി.

കോഴികൾക്ക് നൽകുന്ന തീറ്റയിൽ പച്ചപ്പട്ടാണി(ഗ്രീൻപീസ്) കൂടുതലെങ്കിൽ ഇതിനു സാധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം. അതേസമയം ശിഹാബിന്റെ വീട്ടിൽ ഇതൊന്നും കോഴികൾക്ക് നൽകുന്നില്ല. എന്നിട്ടും ഇതിന്റെ നിറംമാറിയത് എങ്ങനെ എന്നു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് സർവകലാശാല അധികൃതർ.

ഗ്രീൻപീസ് കൂടുതലായി തീറ്റയിൽ ഉൾപ്പെടുത്തിയപ്പോൾ മുട്ടയുടെ കരുവിന് പച്ചനിറം കണ്ടതായി നേരത്തേ റിപ്പോർട്ടുകളുണ്ടെന്ന് കേരള വെറ്ററിനറി സർവകലാശാലയിലെ പൗൾട്രി വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ് ഹരികൃഷ്ണൻ പറയുന്നു. പരുത്തിക്കുരു, കൃത്രിമനിറങ്ങൾ എന്നിവ സ്ഥിരമായി തീറ്റയിൽ ഉൾപ്പെടുത്തിയാലും ഇത്തരത്തിൽ നിറംമാറ്റം വരാം. സ്ഥലംസന്ദർശിച്ച് പഠിച്ചാലേ കൂടുതൽ വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു.

egg egg yolk green egg
Advertisment