Advertisment

വീഡിയോ : 1 മിനിറ്റ് 36.39 സെക്കന്‍റും മൂന്ന് റൂബിക്സ് ക്യൂബും

New Update

publive-image

Advertisment

ബെയ്ജി൦ഗ്: മൂന്ന് റൂബിക്സ് ക്യൂബുകള്‍ ഒരേ സമയം ശരിയാക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് പതിമൂന്നുകാരനായ ക്യൂ ജിയാന്‍യു.

വെറും 1 മിനിറ്റും 36.39 സെക്കന്‍റും കൊണ്ടാണ് ക്യൂ ജിയാന്‍യു റൂബിക്സ് ക്യൂബുകള്‍ ഒരുപോലെയാക്കിയത്. ഇരുകയ്യുകളും കാലുകളും ഉപയോഗിച്ചായിരുന്നു ക്യൂ ജിയാന്‍യുവിന്‍റെ ഗംഭീര പ്രകടനം.

അതിനുശേഷം തല കീഴായി തൂങ്ങി നിന്ന് 15.84 സെക്കന്‍റുപയോഗിച്ച് ഒരു റൂബിക്സ് ക്യൂബും ക്യൂ ഒരുപോലെയാക്കി. വ്യാഴാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഇതിന്‍റെ വീഡിയോ പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.

 

Advertisment