Advertisment

ബിജെപിയുടെ വിജയം മോദി സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് രാജ്‌നാഥ് സിങ്; രാഹുലിന്റെ പ്രചാരണം നേട്ടമായെന്ന് ശശി തരൂര്‍

New Update

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇരു സംസ്ഥാനങ്ങളിലും മികച്ച ഭൂരിപക്ഷം നേടി ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

Advertisment

publive-image

അതേസമയം, രാഹുല്‍ ഗാന്ധി നടത്തിയ പ്രചാരണം വലിയ നേട്ടമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ചതെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. അദ്ദേഹത്തിന്റെ വരവ് വലിയ ഊര്‍ജം പാര്‍ട്ടി പ്രവര്‍ത്തകരില്‍ സൃഷ്ടിച്ചു.

തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്നതാണ്. കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങളില്‍ ഒന്നു മാത്രമാണിത്. ഇന്ത്യയില്‍ ആകെ 29 സംസ്ഥാനങ്ങളുണ്ട് എന്നത് മറക്കരുത്. കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment