Advertisment

ഓരോ സ്വര്‍ണക്കടത്തു സംഘവും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും അയയ്ക്കുന്നത് പത്തു കിലോയോളം സ്വര്‍ണം; സ്വര്‍ണക്കടത്തിന്റെ സര്‍വ നിയന്ത്രണങ്ങളും മലയാളികള്‍ക്ക്; സ്വര്‍ണം കടത്താന്‍ ഊഴവും കാത്ത് ദുബായിലെ ഒരു വില്ലയില്‍ താമസിക്കുന്നത് 45 പേര്‍; ഓരോ ദിവസവും അയയ്ക്കുന്നത് മൂന്നും നാലും കോടി രൂപ മൂല്യമുളള സ്വര്‍ണം ; സ്വര്‍ണക്കടത്തു സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചയാളുടെ വെളിപ്പെടുത്തല്‍ 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് പുറത്തു വന്നതിനു പിന്നാലെ ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തി യുവാവ്. സ്വര്‍ണക്കടത്തു സംഘത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ച യുവാവാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

Advertisment

publive-image

ഓരോ സ്വര്‍ണക്കടത്തു സംഘവും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും അയയ്ക്കുന്നത് എട്ടും പത്തും കിലോ സ്വര്‍ണമാണെന്ന് യുവാവ് വെളിപ്പെടുത്തുന്നു. കടത്താന്‍ ഊഴം കാത്ത് എല്ലാ സമയത്തും നാല്‍പ്പത്തിയഞ്ചോളം പേര്‍ ദുബായിലെ ഒരു വില്ലയില്‍ താമസിക്കുന്നത് തനിക്കറിയാമെന്ന് യുവാവ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തിന്റെ സര്‍വ നിയന്ത്രണങ്ങളും മലയാളികള്‍ക്കാണ്‌.

വില്ലയില്‍ 40 ഉം 45 പേര്‍ താമസമുണ്ട്. ഒരേ ദിവസം അഞ്ചോ ആറോ പേര്‍ വീതം യാത്രയാവും. ഓരോരുത്തരുടേയും കയ്യില്‍ 800– 900 ഗ്രാം സ്വര്‍ണം കൊടുത്തയക്കാറുണ്ട്. മൂന്നും നാലും കോടി രൂപ മൂല്യമുളള സ്വര്‍ണം ഓരോ ദിവസവും അയയ്ക്കുന്നുണ്ട്.  എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്നവര്‍ ഒരു കോഡു പറയും. 3366 എന്ന പോലെ. കോഡു ശരിയാണെങ്കില്‍ അവരുടെ കാറില്‍ കയറിപ്പോവും

മലയാളികളാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിമാന ടിക്കറ്റ് തരുന്നതും ഭക്ഷണവും താമസവും ഒരുക്കുന്നതും മിശ്രിതരൂപത്തിലാക്കി സ്വര്‍ണം കൈമാറുന്നതും മലയാളികളാണ്.-യുവാവ് വെളിപ്പെടുത്തുന്നു.

gold smuggling gold smuggling case tvm gold smuggling case tvm gold smuggling gulf gold smuggling
Advertisment