Advertisment

ഗള്‍ഫില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

ഉദുമ :  ഗള്‍ഫില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ യുവാവ് ഉദുമ പള്ളത്ത് തൂങ്ങിമരിച്ച നിലയില്‍. ഉദുമ പള്ളം കുണ്ട് പ്രകാശനാണ് (33) മരിച്ചത്. പള്ളം ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്‍വശത്തെ ഗ്യാരേജിന്റെ വരാന്തയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പ്രകാശനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഗള്‍ഫിലായിരുന്ന പ്രകാശന്‍ ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്.

തെക്കേക്കരയിലെ പരേതനായ നാരായണന്റെയും ചെണ്ട കാര്‍ത്ത്യായനിയുടെയും മകനാണ്.

സഹോദരങ്ങള്‍: ഉഷ, അച്ചുതന്‍ (ഡ്രൈവര്‍), ആശ.

ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisment